IndiaNEWS

സുരേഷ് ഗോപിയെ പരിഗണിക്കുമോ? പുനഃസംഘടന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്

ന്യൂഡല്‍ഹി: പുനഃസംഘടന അഭ്യൂഹം ശക്തമായിരിക്കെ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലെ ജി20 യോഗ വേദിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മന്ത്രിസഭ ചേരുക. മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരന്‍ എന്നിവരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. കേന്ദ്രമന്ത്രിസഭാ വികസനത്തെ കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങളെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം. മന്ത്രിസഭയെ കുറിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയാണ്. സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വന്നാല്‍ സന്തോഷമെന്നും മുരളീധരന്‍ പറഞ്ഞു.

Signature-ad

അതേസമയം, നിതിന്‍ ഗഡ്കരിയുടേതുള്‍പ്പെടെയുള്ള വകുപ്പുകളില്‍ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭാ മുഖം മിനുക്കാനൊരുങ്ങുന്നത്. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

 

 

Back to top button
error: