ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം ഡൽഹി പോലീസിനെ അറിയിക്കുകയായിരുന്നു.ഡൽഹി പോലീസിനൊപ്പം കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമം അടക്കമുള്ളവയാണ് നടത്തുള്ളത്. എസ്പിജിയാണ് പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത്. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.