IndiaNEWS

ശിവസേന, എൻ.സി.പി എന്ന മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയുടെ കുതന്ത്രത്തില്‍ ക്ഷയിച്ച്‌ ദുര്‍ബലമായത് !!

മുംബൈ:ശരദ്പവാറിന്റെ അനന്തരവനും എൻ.‌സി.‌പി നേതാവുമായ അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ വിജയിച്ചത് ബി.ജെ.പിയുടെ തന്ത്രം.
മഹാരാഷ്ട്രയിലെ വലിയ പ്രതിപക്ഷ മുന്നണികളെ പിളര്‍ത്തിയെടുത്ത് ദുര്‍ബലമാക്കാൻ ബിജെപിക്ക് വേണ്ടി വന്നത് വെറും 12 മാസം മാത്രം !
 2022 ജൂണ്‍ 29 നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയെന്ന (എം‌.വി‌.എ) പ്രതിപക്ഷ സഖ്യം തകര്‍ത്ത് ശിവസേനയെ പിളര്‍ത്തി 40 എം എല്‍ എമാരുമായി ഏകനാഥ് ഷിൻഡെ ഇറങ്ങിപ്പോയത്. ഒരു വര്‍ഷം പിന്നിടും മുൻപ് എൻ.സി.പിയെയും അവര്‍ പിളര്‍ത്തി തങ്ങള്‍ക്കൊപ്പമെത്തിച്ചു. ശിവസേന, എൻ.സി.പി എന്ന മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയുടെ  കുതന്ത്രത്തില്‍ ക്ഷയിച്ച്‌ ദുര്‍ബലമായത്.
അജിത് പവാറും മറ്റ് എട്ടു പാര്‍ട്ടി നേതാക്കളുമാണ് ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നത്.പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹം പദവി പങ്കിടും.

Back to top button
error: