ഗഞ്ചം ജില്ലയിലെ വിദൂരഗ്രാമമായ ചുഡാംഗ്പുരില്‍നിന്നാണ് നെടുപുഴ പോലീസും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
നമിതയുടെ സഹായിയായ അരുണ്‍ നായികും (25) പിടിയിലായി. തൃശ്ശൂരിലെ ചിയ്യാരത്തുനിന്ന് 221 കിലോഗ്രാം കഞ്ചാവ് പിടിച്ചതിലെ തുടരന്വേഷണമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതിന്റെ മുഖ്യ ഉറവിടത്തിലേക്ക് പോലീസിനെ എത്തിച്ചത്.
ഒഡിഷയിലെ ഗജപതി ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ സ്വാതി എസ്. കുമാറിന്റെ സഹായത്തോടെയായിരുന്നു നീക്കം.
ആദ്യമായാണ് നമിത അറസ്റ്റിലാകുന്നത്. കഞ്ചാവ് വാങ്ങാനെത്തുന്നവരുടെ വാഹനം 90 കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍നിന്ന് ഏറ്റുവാങ്ങുകയും കഞ്ചാവ് നിറച്ച് തിരിച്ചെത്തിക്കുകയുമായിരുന്നു ഇവരുടെ രീതി. അതുകൊണ്ടുതന്നെ താവളം കണ്ടെത്തുക എളുപ്പമായിരുന്നില്ല. 20 വര്‍ഷമായി ഒഡിഷയില്‍ താമസിക്കുന്ന സാജൻ തോമസാണ് കേരളത്തിലേക്കുള്ള കഞ്ചാവുകടത്ത് നിയന്ത്രിച്ചിരുന്നത്. ജൂണ്‍ 14-ന് ഇയാളെ പാലക്കാട്ടുനിന്ന് പോലീസ് പിടികൂടിയിരുന്നു.
നെടുപുഴ പോലീസ് ഇൻസ്പെക്ടര്‍ ടി.ജി. ദിലീപ്, തൃശ്ശൂര്‍ സിറ്റി പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ എസ്.ഐ. പി. രാഗേഷ് എന്നിവരാണ് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു.