CrimeNEWS

കരാറുകാരന്‍ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍; ഭാര്യയുടെയും മകന്റെയും ജഡം കര്‍ണാടകയിലെ ബീച്ചില്‍

പനജി: ഗോവയില്‍ 50 വയസുകാരന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയുടെയും മകന്റെയും ജഡം കര്‍ണാടകയിലെ ദേവ്ബാഗ് ബീച്ചില്‍ കണ്ടെത്തി. കരാറുകാരനായ ശ്യാം പാട്ടീല്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.

ക്വേപെം തലൂക്കയില്‍ വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ശ്യാം പാട്ടീലിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജ്യോതി, 12 വയസ്സുള്ള മകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചിലാണ് അതേ ദിവസം തന്നെ കണ്ടെത്തിയത്.

Signature-ad

പനജിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിക്ലൈമിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയും മകനും ആത്മഹത്യ ചെയ്‌തെന്നും അതിനാല്‍ താനും മരിക്കാന്‍ പോകുകയാണെന്നും പാട്ടീല്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു. ഇയാളുടെ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: