ഗുവാഹത്തി:പരിശോധനയ്ക്കെത്തിയ ഗര്‍ഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസ്.
അസമിലെ ശിവസാഗര്‍ ജില്ലയിലെ നസീറ ഗെലേക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഷഹദ് ഉള്ളാ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷ്മിജൻ ടീ എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ജൂണ്‍ 27 നാണ് ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. യുവതിയെ പരിശോധിച്ച ഡോ.ഷഹദ് ഉള്ളാ, ചികിത്സിക്കുന്നതിനിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഹെല്‍ത്ത് സെന്ററിലെ വാട്സാപ്പ് കൂട്ടായ്മയിൽ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു.
ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്.