ഇടുക്കി:ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന തീറ്റപ്പുല്‍ കൃഷിയുടെ ഗുണഭോക്താക്കളാകുവാന്‍ താത്പര്യമുളള ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസഹകരണ സംഘവുമായോ അക്ഷയ സെന്ററുമായോ ബന്ധപ്പെട്ട് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.
ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 180 രൂപ രജിസ്ട്രേഷന് ഫീസ് അടക്കണം. നടീല്‍ വസ്തുക്കള്‍ സൗജന്യമായി നല്‍കുന്നതിന് പുറമേ കൃഷി പൂര്‍ത്തീകരിച്ചാല്‍ സെന്റിന് 55 രൂപ നിരക്കില്‍ ധനസഹായവും ലഭിക്കും. ധനസഹായം ലഭിക്കാന്‍ കുറഞ്ഞത് 50 സെന്റില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യണം. 50 സെന്റില്‍ താഴെ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ താത്പര്യമുളളവര്‍ക്ക് നടീല്‍ വസ്തുക്കള്‍ സൗജന്യമായി നല്‍കും. https://ksheerasree.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.