വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിര്‍ത്തിയിട്ട രണ്ടും വയലാര്‍ കവലയില്‍ ഒരു ബസുമാണ് തല്ലിത്തകര്‍ത്തത്.
പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയില്‍ സ്റ്റാൻഡില്‍ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു എസ് സാബു (32), വാരനാട് പടിക്കേപറമ്ബുവെളി എസ് ശബരി ജിത്ത്(26) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബസുകള്‍ക്ക് നേരെയുണ്ടായ അക്രമമെന്നാണ് പൊലീസ് വിലയിരുത്തല്‍. ചേര്‍ത്തല-എറണാകുളം, അരൂര്‍മുക്കം-ചെല്ലാനം റൂട്ടുകളിലോടുന്ന ബസുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ചേര്‍ത്തല താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേര്‍ത്തല താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.