TechTRENDING

യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി പേടിഎം

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴിയുള്ള പണമിടപാടുകൾ ഏറെ ജനപ്രിയമാണിന്ന്. ഗ്രാമങ്ങളെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ യുപിഐ ആശ്രയിക്കുന്നുണ്ട്. കഴിയുന്നത്ര വേഗത്തിൽ തടസ്സങ്ങളില്ലാതെ പണം ട്രാൻസ്ഫർ ചെയ്യുകയാണ് എല്ലാവരുടെയും ആവശ്യം.  രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക്  പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം.

പിൻ റീസന്റ് പേയ്മെന്റ്സ്

Signature-ad

യുപിഐ ആപ്പ് ആയ പേടിഎം വഴി പണം അയക്കുമ്പോൾ ഇനി മുതൽ ഉപയോക്താക്കൾക്ക് പിൻ റീസന്റ് പേയ്മെന്റ് ഫീച്ചർ ഉപയോഗിക്കാം. പുതിയ ഫീച്ചർ പ്രകാരം നിങ്ങൾക്ക് അത്യാവശ്യമുള്ള കോണ്ടാക്ടുകൾ പിൻ ചെയ്തിടാം. ഒരു പ്രത്യേക കോണ്ടാക്ടുകളിലേക്ക് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുന്ന ആളുകൾക്ക് പിൻ കോണ്ടാക്‌റ്റ് ഫീച്ചർ ഏറെ പ്രയോജനപ്രദമായിരിക്കും. പേടിഎം ഉപയോക്താക്കൾക്ക് മൊബൈൽ യുപിഐ പേയ്മെന്റുകൾ കൂടുതൽ സുഗമമാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.

ഇങ്ങനെ അഞ്ച് കോണ്ടാക്ടുകളാണ് പിൻ ചെയ്തിടാൻ കഴിയുക. പിൻ ചെയ്‌ത പ്രൊഫൈൽ എല്ലായ്പ്പോഴും മുകളിൽ പ്രദർശിപ്പിക്കുന്നതിനാൽ പേയ്‌മെന്റുകൾ വേഗത്തിലും അനായാസമായും നടത്താനാകും. യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാ്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ‘പിൻ കോണ്ടാക്റ്റ്’ സൗകര്യത്തിന്റെ ലക്ഷ്യമെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണിൽ പേടിഎം ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.. അതിനാൽ പ്ലേ സ്റ്റോറിൽനിന്നും ആദ്യം നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യണം.അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ,- യുപിഐ മണി ട്രാൻസ്ഫറിൽ ടു മൊബൈൽ ഓർ കോൺടാക്ട് തെരഞ്ഞടുക്കാം. തുടർന്ന് കോൺടാക്ുകൾ തെരഞ്ഞെടുത്ത് പിൻ ചെയ്യാം.

Back to top button
error: