KeralaNEWS

സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തൃശൂർ പിടിക്കാൻ ബിജെപി

തൃശൂർ: സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപിയുടെ തിരക്കിട്ട നീക്കം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിയെ കളത്തിലിറക്കി തൃശൂർ പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വൻ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തൽ.

വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ കോൺഗ്രസും രണ്ടാം അങ്കത്തിനുള്ള ഒരുക്കം തുടങ്ങി.മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി ‍ മുന്നിൽ കാണുന്നത്. മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പം ഇറങ്ങുന്നതോടെ തൃശൂരില്‍ ഇത്തവണ മത്സരം കനക്കുമെന്നുറപ്പ്.

 

Signature-ad

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനുള്ള നീക്കം.സുരേഷ് ഗോപിക്കൊപ്പം മെട്രോമാൻ ഇ ശ്രീധരനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

 

പാലക്കാട് സീറ്റാണ് ഇ. ശ്രീധരനായി പറഞ്ഞു കേൾക്കുന്നത്.മെട്രോമാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്.അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

Back to top button
error: