KeralaNEWS

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിക്കും അമ്മയ്ക്കും പരിക്ക്

കൊല്ലം:പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്.കടയ്ക്കല്‍ സ്വദേശിയായ രാജിയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.വീടിന് സമീപത്ത് നിന്നും രാജിയുടെ അമ്മ ലീലയ്ക്കാണ് ആദ്യം പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ചു നോക്കവേ അവരുടെ കയ്യില്‍ നിന്നും വാങ്ങി വെട്ടുകത്തി കൊണ്ട് രാജി വെട്ടിപ്പൊളിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: