LocalNEWS

മുണ്ടക്കയത്ത്, മദ്യലഹരിയിൽ ജേഷ്ഠൻ പിടിച്ചു തള്ളിയ അനുജൻ മരിച്ചു, ഒളിവിൽ പോയ ജേഷ്ഠനായി പോലീസ് അന്വേഷണം ഊർജിതം

    മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അവിവാഹിതരായ സഹോദരങ്ങൾ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ രാത്രിയിലും മാതാവുമായുള്ള വഴിക്കിനിടയിൽ ഇരുവരും തമ്മിൽ വാഗ്വാദത്തിലായി. ഇതിനിടെ അജിത് അനുജനെ പിടിച്ചു തള്ളിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയി. നിലത്തു വീണ്ടു പിടഞ്ഞ രഞ്ജിത്തിനെ മാതാവ് ഉടൻതന്നെ പാറത്തോട്ടിലെയും തുടർന്ന് ഇരുപത്തി ആറാം മൈലിലെ സ്വകാര്യാശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു.

Signature-ad

അസ്വാഭാവിക മരണത്തിനാണ് മുണ്ടക്കയം പൊലീസ് കേസെടുത്തിരിക്കുന്നത്.
.

Back to top button
error: