കണ്ണൂർ നടാലിലെ വായനശാലയ്ക്കടുത്തുള്ള വയക്കര തറവാട്ടിലാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അച്ഛൻ വയക്കര രാമുണ്ണി ജനിച്ചത്.ഒരു സാധാരണ കുടുംബമായിരുന്നു അത്.
തറവാട് ഭാഗം വെച്ചപ്പോൾ രാമുണ്ണിക്ക് ലഭിച്ചത് 7 സെന്റ് വസ്തുവാണ്.
ആ സ്ഥലത്ത് രാമുണ്ണിയുടെ മകൾ, സുധാകരന്റെ സഹോദരി സുലോചനയാണ് വീടെടുത്ത് താമസിക്കുന്നത്.
അവർ മരണപ്പെട്ടുപോയി.
സുധാകരൻ, “എന്റെയും മരുമോന്റെയും പേരിലാണ് പുതിയ വീടെന്ന്” പറയുന്ന മരുമകൻ അജിത് ഈ വീട്ടിലാണ് താമസിക്കാറ്.
സുധാകരന്റെ അമ്മയുടെ വീട് ചാല പന്ത്രണ്ടുകണ്ടിയിലാണ്.
കുമ്പക്കുടി എന്നാണ് തറവാട്ട് പേര്.
അതും ഒരു ദരിദ്രകുടുംബമാണ്.
സുധാകരനെ പ്രസവിക്കുന്നതിന് മുമ്പെ തന്നെ അച്ഛൻ രാമുണ്ണി നാടുവിട്ടുപോയി. നിലമ്പൂരിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിന്നു.
വൈകാതെ ആ ബേക്കറി പൂട്ടി. അപ്പോൾ നടാലിലേക്ക് തിരിച്ചു വന്ന രാമുണ്ണി, പുതിയോങ്ങന്റെ നെയ്ത്തുകമ്പനിയിൽ പണിക്ക് പോകാൻ തുടങ്ങി.
തുണി മടക്കലായിരുന്നു ജോലി. അപ്പോഴാണ് രാമുണ്ണി മേസ്ത്രി എന്ന് നാട്ടുകാർ വിളിക്കാൻ തുടങ്ങിയത്.
സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ സുധാകരന്റെ അമ്മ പശുവിനെ കറന്ന് പാലെടുത്ത് ബീഡികമ്പനിയിലെ തൊഴിലാളികൾക്ക് കൊടുത്തുകിട്ടുന്ന പണം കൊണ്ടാണ് ജീവിച്ചിരുന്നത്.
അവരുടെ പേരിലുണ്ടെന്ന് പ്രചരിപ്പിക്കുന്ന സ്പിന്നിംഗ് മിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അത്രയേറെ ത്യാഗം സഹിച്ച് മക്കളെ പോറ്റേണ്ടി വരുമായിരുന്നില്ല.
ബീഡി തൊഴിലാളികൾ, പാലിന് കൊടുക്കുന്ന പൈസയുടെ ബാക്കി ആ അമ്മയിൽ നിന്നും വാങ്ങാറുണ്ടായിരുന്നില്ല.
അവന്റെ കുമ്പയിൽ എന്തെങ്കിലും വാങ്ങി കൊടുക്കൂ എന്ന് പറഞ്ഞ് സുധാകരന്റെ അമ്മയുടെ അധ്വാനത്തിന്റെ കൂടെ നിൽക്കുമായിരുന്നു.
ആ അമ്മയെ ബഹുമാനിക്കുന്നു.
അവരുടെ അധ്വാനത്തേയും മക്കൾക്ക് വേണ്ടി എരിഞ്ഞുതീർന്ന ജീവിതത്തേയും ആദരവോടെ കാണുന്നു. അണികൾക്ക് അമ്മയുടെ തുണിമില്ലിന്റെ ക്യാപ്സൂൾ തയ്യാറാക്കി നൽകുന്ന സുധാകരന് ആ പാവപ്പെട്ട അമ്മ അപമാനമാണോ?
സ്വന്തം അമ്മയെ തള്ളിപ്പറയുന്ന കെ പി സി സി പ്രസിഡന്റ്… കോൺഗ്രസിന് അപമാനമല്ലേ?
സുധാകരന്റെ അച്ഛനല്ല, സുധാകരനാണ് ബസ് സർവ്വീസ് നടത്തിയിരുന്നത്. മുഴപ്പിലങ്ങാടുള്ള ബാലൻ അയാളുടെ ലീലൈൻസ് എന്ന ബസ്സ് നടാലിലെ ഗോവിന്ദൻ കുട്ടിക്ക് വിറ്റു.
ഗോവിന്ദൻ കുട്ടി ബസ്സിനുള്ള പണം കൊടുക്കുന്നതിൽ വീഴ്ചവരുത്തിയപ്പോൾ തർക്കമായി. അപ്പോൾ സുധാകരനെ ആ പ്രശ്നത്തിന് മധ്യസ്ഥം പറയാൻ വിളിച്ചു.
വൈകാതെ ബസ്സ് സുധാകരന്റെ കൈയ്യിലായി.
കണ്ണൂർ-തലശ്ശേരി റൂട്ടിൽ കുറച്ചുനാൾ സർവ്വീസ് നടത്തിയെങ്കിലും കട്ടപ്പുറത്തായി.
ആലുകൽ ക്ഷേത്രത്തിന്റെ അരികിൽ കുറേക്കാലം ആ ബസ്സ് കിടപ്പുണ്ടായിരുന്നു.
അത് കൽക്കരി ബസ്സായിരുന്നില്ല.
സുധാകരന്റെ കൈയ്യിൽ ഇപ്പോഴുള്ള നാറാണത്തുഹാജിയുടെ സ്ഥലം എങ്ങിനെയാണ് സ്വന്തമാക്കിയതെന്ന നാറിയ കഥ കണ്ണൂരിലെല്ലാവർക്കും അറിയാം.
6 കോടിയിലേറെ രൂപ ചിലവിട്ട് വീടുവെച്ച സുധാകരൻ, ലോകത്തിന്റെ കണ്ണിൽപ്പൊടിയിടാൻ താൻ കുടുംബപരമായി കോടിശ്വരനാണെന്നും ഇത്തരമൊരു വീടുണ്ടാക്കൽ സാധാരണമാണെന്നും സ്ഥാപിക്കാൻ കോൺഗ്രസ് പാർട്ടിയെ വല്ലാതെ ഉപയോഗിക്കുന്നുണ്ട്.
തുണിമടക്ക് ജോലി ചെയ്ത രാമുണ്ണി മേസ്ത്രിയാണ് സുധാകരന്റെ അച്ഛനെന്നാണ് നടാലിലും കണ്ണൂരുമുള്ളവർ കരുതുന്നത്.
അതല്ല തന്റെ അച്ഛനെന്ന് സുധാകരൻ പറഞ്ഞാൽ ഞങ്ങൾക്കതിൽ തർക്കമില്ല. ആരെ വേണമെങ്കിലും കെ പി സി സി പ്രസിഡന്റിന് അച്ഛനാക്കാം.
പക്ഷെ, അത് അണികളെ കൊണ്ട് പ്രചരിപ്പിക്കാതെ സുധാകരൻ പരസ്യമായി പ്രസ്താവിക്കണം.
Preejith Raj