ബെംഗളുരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി. ബോധഗുര്‍കി സ്വദേശിനിയായ കീര്‍ത്തി (20) യാണ് കൊല്ലപ്പെട്ടത്.കീര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ കാമുകൻ ഗംഗാധര്‍ (24) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയും ചെയ്തു.
യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറും ഒരു വര്‍ഷമായി പ്രണയിത്തിലായിരുന്നു. ഗംഗാധര്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനു പിന്നാലെ മകളും യുവാവും തമ്മില്‍ കാണുന്നതും പിതാവ് വിലക്കിയിരുന്നു.
ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത പിതാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.വിവരമറിഞ്ഞ ഗംഗാധർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.