ലക്നൗ: ഉത്തര്‍പ്രദേശില്‍ തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ കൗശംബി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഗുഫ്രാന് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
ക്രിമിനലുകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പോലീസിന്റെ ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 10,900 ഏറ്റുമുട്ടലുകള്‍ നടന്നു. ഇതില്‍ 185 ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്.