KeralaNEWS

ഒരു രാത്രി മുഴുവൻ പീഡനം; പ്രതി കിരണിനെ  ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ പ്രതി അവനവഞ്ചേരി സ്വദേശി കിരണിനെ (25) ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു,
ബലാത്സംഗം,ദേഹോപദ്രവം,ഭീഷണിപ്പെടുത്തല്‍,ഐ.ടി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിന്റെയും മര്‍ദ്ദനത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ പീഡിപ്പിച്ച കൃഷിഭവൻ ഗോഡൗണില്‍ ഫോറൻസിക് സംഘം പരിശോധന നടത്തി.യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. അതേസമയം പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന യുവതി ഇന്നലെ ആശുപത്രി വിട്ടു.
ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടെക്‌നോപാര്‍ക്കിന് സമീപത്തെ ഒരു ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ കിരണ്‍ യുവതിയെ നിര്‍ബന്ധിച്ച്‌ ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ എത്തിച്ചശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി കഴക്കൂട്ടം സൈനിക സ്കൂളിന് സമീപത്തെ അഗ്രോസര്‍വീസ് സെന്ററിനോട് ചേര്‍ന്നുള്ള ഷെഡിലെത്തിച്ച്‌ ക്രൂരമായി മാനഭംഗപ്പെടുത്തുകയുമായിരുന്നു.
ഇതെല്ലാം കിരണ്‍ മൊബൈലിലും പകര്‍ത്തി.പുലര്‍ച്ചെ അഞ്ചോടെ ഭയന്ന് നിലവിളിച്ച്‌ കൊണ്ട് യുവതി വിവസ്ത്രയായി പുറത്തേക്ക് ഓടിയപ്പോഴാണ് അടുത്ത വീട്ടില്‍ താമസിക്കുന്നവര്‍ പോലും വിവരമറിഞ്ഞത്.ഒരു രാത്രി മുഴുവൻ അതിക്രൂര പീഡനത്തിനാണ് യുവതി ഇരയായത്.യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലും തലയ്ക്കും കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

Back to top button
error: