KeralaNEWS

പ്രണയിതാക്കൾ സ്ഥിരമായി കാസർകോട് നിന്നും ഗോവയിലേയ്ക്ക് മുങ്ങുന്നു, ഒടുവിൽ പോയത് വിവാഹിതരും മക്കളും ഉള്ള സർക്കാർ ഉദ്യോഗസ്ഥരായ കമിതാക്കൾ

    കാസർകോട് കണ്ണൂർ പ്രദേശങ്ങളിൽ നിന്നും യുവ കാമുകി കാമുകന്മാർ മാത്രമല്ല മധ്യവയസ്ക്കരായ കമിതാക്കളും ഗോവയിലേയ്ക്ക് മുങ്ങുന്നത് പതിവായിരിക്കുന്നു. ലക്ഷ്മി എന്ന 46 കാരി ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് മുള്ളേരിയയിലെ  ഷോപ്പിംഗ് കോംപ്ലക്സ് ഉടമ ശ്രീശ ഭട്ടിനൊപ്പം ഗോവയിലേയ്ക്ക് മുങ്ങിയത് രണ്ടാഴ്ച മുമ്പാണ്. ശ്രീശ ഭട്ടിനും ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒടുവിൽ കൊതിയും മതിയും തീർന്നപ്പോൾ ലക്ഷ്മി നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മിയെ കോടതി  സ്വന്തം ഇഷ്ടത്തിന് വിട്ടു.

ഇപ്പോഴിതാ കാസർകോട് ആശുപത്രിയിലെ ഫാർമസിസ്റ്റായ യുവതിയും ഇതേ സ്ഥാപനത്തിലെ 45 കാരനായ ആൺ നഴ്‌സും ഒരു നാൾ ഗോവയിലേയ്ക്ക് സ്ഥലം വിട്ടു. യുവതിക്ക് ഭർത്താവും രണ്ട് മക്കളും യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വുമൺ മിസിംഗിന് കേസെടുത്ത് കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തിവരികയാണ്.   അതിനിടെ നാടകീയമായി മുങ്ങിയ സർക്കാർ ഉദ്യോഗസ്ഥരായ ഈ കമിതാക്കളുടെ കാർ അപകടത്തിൽ പെട്ട് 10,000 രൂപ പിഴയടച്ചതും ഇവർ എ.ടി.എം കൗണ്ടറിൽ പണമെടുക്കാൻ കയറിയതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് വിവരം ലഭിച്ചു.

Signature-ad

യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട്  നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഗോവയിൽ കണ്ടെത്തി എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരായതിനാൽ ഇവർക്ക് കൂടുതൽ കാലം അനുമതിയില്ലാതെ അവധിയിൽ പോകാൻ കഴിയില്ലെന്നും ഇവർ ഉടൻ തിരിച്ചെത്തുമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ ഗോവയിലേക്ക് അന്വേഷണത്തിനായി  പോകുന്നില്ല എന്നാണ് പൊലീസ് നിലപാട്.

Back to top button
error: