പൂനെ:യുവതിയെ ഭര്‍ത്താവും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്തു.2020 മുതല്‍ 2021 വരെയാണ് യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
2017ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം ഉണ്ടായതോടെ രണ്ടു വര്‍ഷത്തിനുശേഷം യുവതി വീട്ടിലേക്കു തിരികെ പോന്നു.
2020 ഫെബ്രുവരിയില്‍ ഭര്‍ത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്നു ഭര്‍ത്താവ് യുവതിയെ പീഡിപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍ വെച്ച് കൂട്ടുകാരുമൊത്ത് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.