KeralaNEWS

കര്‍ദിനാള്‍ മാര്‍ ജോ‍ര്‍ജ് ആലഞ്ചേരിയെ  ഇഡി ചോദ്യം ചെയ്യും 

കൊച്ചി:എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോ‍ര്‍ജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും.
അതിരൂപതയുടെ 1.60 ഏക്കര്‍ ഭൂമി വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കര്‍ദിനാള്‍ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍.
കര്‍ദിനാളിന് പുറമെ സിറോ മലബാര്‍ സഭ മുൻ പ്രോക്യൂറേറ്റര്‍ ജോഷി പുതുവ, ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരൻ സാജു വ‍ര്‍ഗീസ് കുന്നേല്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Back to top button
error: