KeralaNEWS

പത്തുദിവസത്തിനിടെ 11,462 പേര്‍ക്ക് ഡെങ്കിപ്പനി; ഒരു പനിയും നിസ്സാരമാക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.ഇന്ന് 13,257 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ‌ ചികിത്സ തേടിയത്.

ഏറ്റവുമധികം രോഗികള്‍ ഉള്ളത് മലപ്പുറത്താണ്. 2110 രോഗികളാണ് മലപ്പുറത്ത് പനിബാധിച്ച്‌ ചികിത്സയിലുള്ളത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പനിബാധിതരുടെ എണ്ണം ആയിരത്തിനു മുകളില്‍ തന്നെ തുടരുകയാണ്. ഒരു പനിയും നിസ്സാരമാക്കരുത് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍.

 

Signature-ad

ഡെങ്കിപ്പനിക്കേസുകളിലും വര്‍ധനവുണ്ട്. 296 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉള്ളത്. അതില്‍ 62 പേര്‍ക്ക രോഗം സ്ഥിരീകരിച്ചു. കൂടാതെ ഒരു ഡെങ്കിപ്പനി മരണവും ഇന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എലിപ്പനി കേസുകളുടെ എണ്ണം പത്താണ്. കഴിഞ്ഞ ഒരാഴ്ച്ചത്തെ കണക്കുമാത്രം പരിശോധിച്ചാല്‍ എണ്‍പതിനായിരത്തില്‍പരം ആണ് പനിബാധിതരുടെ എണ്ണം. സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണ് ഇത്തരത്തില്‍ പുറത്തുവരുന്നത് എന്നതും ആശങ്കാജനകമാണ്. ലക്ഷണങ്ങള്‍ അവഗണിക്കുന്നവരും സ്വയം ചികിത്സ തേടുന്നവരുമാണ് മരണപ്പെട്ടവരിൽ ഏറെയും.

 

പത്തുദിവസത്തിനിടെ 11,462 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 13,769 പേരാണ് പകര്‍ച്ചപ്പനിക്ക് വെള്ളിയാഴ്ച ചികിത്സതേടിയത്. ഡെങ്കിപ്പനി ബാധിച്ച്‌ ഈ മാസംമാത്രം 25 പേര്‍ക്ക് ജീവൻ നഷ്ടമായി. 14 പേര്‍ എലിപ്പനി ബാധിച്ചും ഒമ്ബതുപേര്‍ എച്ച്‌1 എൻ1 ബാധിച്ചും ഈ മാസം മരിച്ചു. തീവ്രമായതോ നീണ്ടുനില്‍ക്കുന്നതോ ആയ എല്ലാ പനിക്കും വൈദ്യസഹായം തേടണം.

Back to top button
error: