CrimeNEWS

ഉത്തർപ്രദേശിൽ നവദമ്ബതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. മെയിൻപുരി ജില്ലയിലാണ് സംഭവം.
നോയിഡയിലെ കമ്ബ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 28കാരനായ ശിവ് വീര്‍ യാദവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ വീട്ടിലേക്കെത്തി നവദമ്ബതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത്

ശിവ് വീര്‍ യാദവിന്റെ സഹോദരൻ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരൻ ഭുള്ളൻ (25), ഭാര്യാസഹോദരൻ സൗരഭ് (23), സുഹൃത്ത് ദീപക് കുമാര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

Signature-ad

പുലര്‍ച്ചെ രണ്ടിന് പ്രതി തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. അക്രമിയുടെ ഭാര്യയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നു പോലീസ് അറിയിച്ചു.

Back to top button
error: