KeralaNEWS

വിഷു ബംപര്‍ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്; തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന് നിർദ്ദേശം

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധന മുന്നോട്ട് വച്ച് ഭാഗ്യവാൻ ലോട്ടറി വകുപ്പിനോട് പണം വാങ്ങി മടങ്ങുകയായിരുന്നു.
 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജൻസി കമ്മീഷനും ശേഷിക്കുന്ന തുകയില്‍ 30% നികുതിയും കഴിഞ്ഞിട്ട് 7.56 കോടി രൂപയാണ് വിജയിക്ക് ലഭിച്ചത്. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.
VE 475588 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്.

Back to top button
error: