ന്യൂഡൽഹി:മുന്നൂറോളം പേരുടെ ജീവൻ ബലികൊടുത്ത ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക്കോ പൈലറ്റുമാരുടെ ഒഴിവ് നികത്താൻ റെയില്‍വേ.
2020 സെപ്തംബര്‍ നാലു മുതല്‍ ഏര്‍പ്പെടുത്തിയ നിയമനനിരോധനത്തിനു ശേഷം ഇതാദ്യമായാണ് ലോക്കോ പൈലറ്റുമാരെ നിയമിക്കുന്നത്. 3.5 ലക്ഷം ഒഴിവില്‍ വെറും 24,000 മാത്രമാണ് ഇതുവഴി നികത്തുക. ലോക്കോ റണ്ണിങ്, സുരക്ഷ വിഭാഗത്തില്‍ തസ്തികകള്‍ വെട്ടിക്കുറച്ചത് ജോലിഭാരം വര്‍ധിപ്പിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുന്നു എന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നടപടി.
അതേസമയം ലോക്കോ പൈലറ്റുമാര്‍ക്ക് ആഴ്ചയില്‍ ഒരു അവധി ദിവസം അനുവദിക്കാതെയാണ് തസ്തിക സൃഷ്ടിക്കുന്നതെന്ന പരാതിയുണ്ട്.