KeralaNEWS

മഴക്കാല റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍

  • ബ്രേക്ക്, വൈപ്പര്‍, ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക.
  • ടയറുകള്‍ക്ക് ആവശ്യമായ ത്രെഡ് ഉറപ്പാക്കുക
  • പഴയതും തേഞ്ഞതുമായ വൈപ്പര്‍ മാറ്റുക.
  • മലമ്ബ്രദേശത്ത് ഓടുന്ന വാഹനങ്ങളില്‍ ഫോഗ് ലാംപ്, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുക.
  • നനവുള്ള നിരത്തില്‍ േബ്രക്ക് ചെയ്താല്‍ വാഹനം നില്‍ക്കാൻ കൂടുതല്‍ ദൂരം എടുക്കുന്നതിനാല്‍ വേഗം കുറച്ച്‌ ഓടിക്കുക.
  • മഴയത്ത് അമിതവേഗവും ഓവര്‍ടേക്കിങും ഒഴിവാക്കുക.
  • യാത്രയില്‍ മുന്നിലുള്ള
  • വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കുക.
  • കാഴ്ച മറയ്ക്കുന്ന രീതിയില്‍ വെള്ളം തെറിക്കാൻ സാധ്യതയുള്ളതിനാല്‍ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്.
  • മഴയത്തും മഞ്ഞുവീഴ്ചയുള്ളേപ്പാഴും ഹെഡ്ലൈറ്റ് ഉപയോഗിക്കുക
  • റോഡിന്‍റെ ദൂരക്കാഴ്ച കുറവാണെങ്കില്‍ വേഗം കുറക്കുക.
  • ഇടിയും മിന്നലും ഉള്ളപ്പോള്‍ കഴിവതും വാഹനം ഓടിക്കാതിരിക്കുക.
  • കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
  • വെള്ളക്കെട്ടുള്ള റോഡിലൂടെ ഓടിക്കുമ്ബോള്‍ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക.

Back to top button
error: