ബെംഗളൂരു: വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റില്‍.മല്ലയ്യനപുര സ്വദേശി രമേഷാണ് വനംവകുപ്പിന്റെ പിടിയിലായത്.
കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് പുലി ചത്തതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുൻപ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ച നിലയിലുള്ള ജഡത്തിൽ കീടനാശിനി തളിക്കുകയായിരുന്നു.പിറ്റേദിവസം വീണ്ടുമെത്തിയ പുലി നായയുടെ ബാക്കി അവശിഷ്ടങ്ങൾ ഭക്ഷിക്കുകയും തുടർന്ന് ചാകുകയുമായിരുന്നു.