KeralaNEWS

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മർദ്ദിച്ച ബസ് ജീവനക്കാര്‍ അറസ്റ്റിൽ

കോഴിക്കോട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മർദ്ദിച്ച ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‍വ ബസിലെ ജീവനക്കാരാണ് പോലീസ് പിടിയിലായത്. ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റാതെ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡായ പറമ്ബിന്‍മുകള്‍ സ്വദേശി സുധാകരന്‍റെ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.

 

Signature-ad

പെരുവണ്ണാമൂഴി സ്വദേശി ടി റിജില്‍,പേരാമ്ബ്ര സ്വദേശി തിരുവോത്ത് പി എം അര്‍ജുന്‍,കുറ്റ്യാടി സ്വദേശി ഉണ്ണികൃഷ്ണന്‍, കാവിലും പാറ സ്വദേശി സോനു വിജയന്‍,ചക്കിട്ടപാറ സ്വദേശി അഭിജിത് കക്കുടുമ്ബില്‍ എന്നിവരെയാണ് സംഭവത്തിൽ പോലീസ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 

നടുവണ്ണൂര്‍ ടൗണില്‍ ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റിയേ നിര്‍ത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.

Back to top button
error: