KeralaNEWS

കേരളത്തിലെ രണ്ട് എൻജിനിയറിങ് കോളേജുകള്‍ക്ക് കൂടി അംഗീകാരം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി രണ്ട് സ്ഥാപനങ്ങൾ .സംസ്ഥാനത്ത് രണ്ട് എൻജിനിയറിങ് കോളേജുകൽക്കു കൂടി എൻബിഎയുടെ അക്രെഡിറ്റേഷൻ ലഭിച്ചു.
 
 
ഇടുക്കിയിലെ ഗവ. എൻജിനിയറിങ് കോളേജ്, തിരുവനന്തപുരത്തെ എല്‍ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമൻസ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയത്. 
ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫര്‍മേഷൻ ടെക്‌നോളജി, മെക്കാനിക്കല്‍ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകള്‍ക്കാണ് ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് NBA അക്രെഡിറ്റേഷൻ നേടിയത്. സിവില്‍ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്ബ്യൂട്ടര്‍ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫര്‍മേഷൻ ടെക്‌നോളജി എന്നീ 4 പ്രോഗ്രാമുകള്‍ക്കാണ് എല്‍ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമൻസ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്.

കൂടാതെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ് നില മെച്ചപ്പെടുത്തുകയും ചെയ്തു.പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ ഇൻഫര്‍മേഷൻ ടെക്‌നോളജി വിഭാഗത്തിനാണ് NBA അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്.

Back to top button
error: