CrimeNEWS

”വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്, പറഞ്ഞത് ‘ഒറിജിനല്‍’ സര്‍ട്ടിഫിക്കറ്റെന്ന്”

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്‌നമില്ലെന്നും അറിയിച്ചു. എസ്എഫ്‌ഐ മുന്‍ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റിനായി മുന്‍ എസ്എഫ്‌ഐ നേതാവിനു നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പോലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.

Signature-ad

നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പോലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.

അതേസമയം, വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അഞ്ചു ദിവസമായി ഒളിവിലായിരുന്നു നിഖിലിനെ കോഴിക്കോട്ടുനിന്ന് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കരയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്. തെങ്കാശി വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നു സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: