KeralaNEWS

സംസ്ഥാനത്ത് വീണ്ടും പനി മരണം;‍ തൃശൂർ ചാഴൂരിൽ പനി ബാധിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും പനി മരണം..തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷാണ് പനി ബാധിച്ച്‌ മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂര്‍ എസ്.എൻ.എം.എച്ച്‌എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്ക്ക്.
അതേസമയം പനി ബാധിച്ച്‌ യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാര്‍ത്ഥിക്ക് പ്രായം 13 മാത്രം.
ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളില്‍ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകര്‍ച്ച വ്യാധികളില്‍ പ്രായമാവരും മറ്റ് രോഗമുള്ളവര്‍ക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ ഇപ്പോഴത്തെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്.

Back to top button
error: