KeralaNEWS

ബസ് ഓടിക്കേണ്ടവര്‍ക്ക് കാറില്‍ ഡ്രൈവിങ് ടെസ്റ്റ്! വിചിത്ര പരീക്ഷയുമായി സ്വിഫ്റ്റ്

തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ എത്തിയ ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ് ടെസ്റ്റ്. അടുത്തമാസം തലസ്ഥാനനഗരത്തില്‍ സജീവമാകാനിരിക്കുന്ന ഇലക്ട്രിക് ബസുകള്‍ ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്കാണ് മാരുതി ആള്‍ട്ടോ കാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. എച്ച് മാത്രമല്ല, കാറില്‍ തന്നെ റോഡ് ടെസ്റ്റും നടത്തി.

അപേക്ഷിച്ച 27 വനിതകളില്‍ പത്തുപേര്‍ക്കാണ് ഹെവി ലൈസന്‍സുള്ളത്. അവര്‍ക്കും കാറിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് പരിശീലനം നല്‍കുമെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുള്ളത്. കേട്ടുകേള്‍വില്ലാത്ത നടപടിയെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.

Back to top button
error: