NEWSSocial Media

അതിരുവിടുന്ന പ്രകടനങ്ങള്‍; കമിതാക്കളുടെ സവാരി ബൈക്കില്‍ മുഖാമുഖം കെട്ടിപ്പിടിച്ചിരുന്ന്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ പോകുന്ന കമിതാക്കളുടെ വീഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പോലീസ്. ഇരുവര്‍ക്കും ഗാസിയാബാദ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ട്വിറ്റര്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ പരിശോധിച്ച് ആവശ്യമായ മറ്റു നിയമനടപടികളും സ്വീകരിക്കണമെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാപുരം പോലീസിനു നിര്‍ദേശം നല്‍കി.

Signature-ad

ഇന്ദിരാപുരത്ത് ദേശീയപാത 9 ല്‍ ബൈക്കില്‍ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ബൈക്ക് ഓടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്ത് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് ദൃശ്യത്തില്‍. പിന്‍സീറ്റില്‍ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയായാണ് യുവതി ഇരിക്കുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ബൈക്കിനു പിന്നാലെ പോകുന്ന ഒരു കാറില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉള്‍പ്പെടെ ടാഗ് ചെയ്ത് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലും സമാന സംഭവം ഉണ്ടായിരുന്നു. അമിത വേഗത്തില്‍ പായുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് പുറത്തുവന്നത്.

 

Back to top button
error: