KeralaNEWS

കേരളത്തിൽ നാല് ട്രെയിനുകൾക്ക് പുതിയ അ‍ഞ്ച് സ്റ്റോപ്പുകൾ; വിശദവിവരങ്ങൾ

തിരുവനന്തപുരം: ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്ന  നാല് ട്രെയിനുകൾക്ക് പുതിയതായി അ‍ഞ്ച് സ്റ്റോപ്പുകൾ അനുവദിച്ചു.യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് തീരുമാനം.
മധുരെ – തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, വെരാവൽ – തിരുവനന്തപുരം എക്സ്പ്രസ്, നാഗർകോവിൽ ജംങ്ഷൻ – കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 16344 മധുരെ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. മധുരയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 4.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് തിരുവനന്തപുരത്തെത്തും.
ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ചങ്ങാനാശ്ശേരിയിൽ ആണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.എല്ലാ ദിവസവും രാത്രി 9.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 5.30ന് കൊച്ചുവേളിയിലെത്തും.
ട്രെയിൻ നമ്പർ 16333 വെരാവൽ- തിരുവനന്തപുരം എക്സ്പ്രസിന് മാവേലിക്കരയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. എല്ലാ വ്യാഴാഴ്ചയും വെരാവലിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 7.15ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.
ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംങ്ഷൻ- കോട്ടയം എക്സ്പ്രസിന് മൺറോ തുരുത്ത് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ ജംങ്ഷനിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ കോട്ടയത്ത് വൈകിട്ട് 7.35ന് എത്തിച്ചേരും.

Back to top button
error: