തൃശൂർ ജില്ലയിലെ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ മുഹമ്മദുണ്ണി(65)യാണ് മരിച്ചത്.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള , ഷെറീഫ്, തറക്കൽ വീട്ടിൽ 58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നും ഇടിച്ച കാർ ബൈക്ക് യാത്രികരെ കുറച്ചു ദുരം വലിച്ചു കൊണ്ടു പോയി എന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കാർഡ്രൈവർ കടവല്ലൂർ മുട്ടിപ്പാലത്തിങ്കൽ റഫീക്ക് മദ്യപിച്ചിരുന്നതായി കുന്നംകുളം പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റടിയിലെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഷെറീഫ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
മുഹമ്മദുണ്ണിയുടെ മൃതദഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകും. തുടർന്ന് എരമംഗലം വീട്ടിൽ പൊതുദർശനത്തിനു ശേഷം അയിരൂർ ജുമാ മസ്ജിദ് പള്ളിയിൽ സംസ്ക്കാരം നടക്കും.