NEWS

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ ഡി.വിജയമോഹൻ അന്തരിച്ചു. 65 വയസ്സായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുംനേടിയ അദ്ദേഹം 1978 മുതലാണ് മലയാള മനോരമയിൽ ചേർന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഡി വിജയമോഹന്‍ നാലുപതിറ്റാണ്ടിലേറെയായി മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുന്നു. ദീർഘകാലം ന്യൂഡൽഹി ബ്യൂറോ ചീഫായിരുന്നു. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനമികവിനുളള ചീഫ് എഡിറ്റേഴ്‌സ് ഗോൾഡ് മെഡൽ നേടുന്ന ആദ്യവ്യക്‌തിയാണ് ഡി. വിജയമോഹന്‍.

Signature-ad

കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെലോഷിപ് നേടി ഇംഗ്ലണ്ടിൽ പത്രപ്രവർത്തന പരിചയം നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡും തിരുവനന്തപുരം പ്രസ് ക്ലബിന്റെ എം. ശിവറാം അവാർഡും നേടിയിട്ടുണ്ട്.

Back to top button
error: