കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2023-24 വര്‍ഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുൻവര്‍ഷത്തെ ക്ലാസില്‍ ലഭിച്ച മാര്‍ക്ക്, ക്ഷേമനിധി കാര്‍ഡ്, അംഗത്തിന്‍റെ ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ക്ലാസ് ആരംഭിക്കുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം. അപക്ഷയില്‍ ഫോണ്‍ നമ്ബര്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അപേക്ഷാ ഫോറം ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളില്‍ നിന്നും, സൗജന്യമായി ലഭിക്കും.