IndiaNEWS

പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ അവസരം; 458 ഒഴിവുകള്‍ 

ത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ അവസരം.കോണ്‍സ്റ്റബിള്‍ കം ഡ്രൈവര്‍ തസ്തികയിലായി 458 ഒഴിവുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയില്‍ തസ്തികയില്‍ പുരുഷന്മാര്‍ക്കാണ് അവസരം.ഈ മാസം 27 മുതല്‍ അടുത്ത മാസം 26 വരെ അപേക്ഷിക്കാം.
പത്താംക്ലാസ്സും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസും നിർബന്ധം. പ്രായം 21-27. പരീക്ഷാ ഫീസ് 100 രൂപ. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് www,recruitment.itbpolice.nic.in സന്ദര്‍ശിക്കുക.

Back to top button
error: