LIFEMovie

ഞങ്ങളുടെ രാമായണം ഇങ്ങനല്ല!!! ‘ഇത് ഞങ്ങളുടെ രാമായണം അല്ല’: ആദിപുരുഷ് നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്

ദില്ലി: രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ഓൾ ഇന്ത്യ സിനി വർക്കേർസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തിൽ പറയുന്നു. ഈ ചിത്രത്തിൻറെ പ്രദർശനം തടയണമെന്നും. സംവിധായകൻ ഓം റൌട്ടിനും നിർമ്മാതക്കൾക്കെതിരെയും എഫ്ഐആർ ഇടണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇനി ഒടിടിയിൽ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു.

Signature-ad

അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതൽ കടുക്കുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജൻഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

സെൻസർബോർഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെൻസറിന് എത്തിയപ്പോൾ ചിത്രത്തിലെ മോശം സംഭാഷണങ്ങൾ സെൻസർബോർഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

ശ്രീരാമനേയും ഹനുമാനെയും അപമാനിക്കുന്ന സിനിമ നിരോധിക്കാൻ ബിജെപി നയിക്കുന്ന സർക്കാർ മുന്നോട്ടുവരണമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പട്ടോളെ ആവശ്യപ്പെട്ടു. ഹിന്ദുത്വസംരക്ഷകരായ ബിജെപി എന്ത് നിലപാടാണ് ഇതിൽ എടുക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും നാനാ പട്ടോളെ ചോദിച്ചു.

Back to top button
error: