കോഴിക്കോട്:കേരളത്തിലെ സ്റ്റേ ഷനുകളില്നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയ നടപടി റെയില്‍വേ റദ്ദാക്കി.
പട്ടാമ്ബി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതും കയറ്റുന്നതും നിർത്തലാക്കിയ നടപടിയാണ് റയിൽവെ പിൻവലിച്ചത്.
മേയ് 24 മുതലാണ് ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഈ 9 സ്‌റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയതായി അറിയിപ്പ് പുറപ്പെടുവിച്ചത്.അഞ്ചു മിനിറ്റിൽ കൂടുതല്‍ സമയം വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ പാര്‍സല്‍ സര്‍വീസ് അനുവദിക്കൂ എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.
എന്നാൽ നിരോധനം വന്നതോടെ ചരക്കുകള്‍ കയറ്റിയയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉൾപ്പെടെ ഈ 9 സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന നിരവധി പേര്‍ ബുദ്ധിമുട്ടിലായി. പാര്‍സല്‍ സര്‍വീസിനെ ആശ്രയിച്ചു ജീവിക്കുന്ന റെയില്‍വേ ലൈസന്‍സ് കൂലി പോര്‍ട്ടര്‍മാരെയും അവരെ സഹായിക്കുന്ന മറ്റ് പോര്‍ട്ടര്‍മാരെയും ഇത് പ്രതിസന്ധിയിലാക്കി.തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.തുടർന്നായിരുന് നു തീരുമാനം പിൻവലിച്ചത്. തീരുമാനത്തെ തുടർന്ന് ഈ സ്റ്റേഷനുകളിലെ റയിൽവേയുടെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു.