KeralaNEWS

വരാപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു

കൊച്ചി:വരാപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു.
പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തില്‍ ആശുപത്രിയില്‍നിന്ന് ‘മുങ്ങി’ യാണ് ഇയാൾ വരാപ്പുഴ പാലത്തിലെത്തി പുഴയിൽ ചാടിയത്.

തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവര്‍കാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്.ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. പഴുപ്പ് പാദത്തില്‍ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

 

Signature-ad

ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് മകന്‍റെ വണ്ടിയുമായി വരാപ്പുഴ പാലത്തില്‍ എത്തിയത്. ആശുപത്രിയില്‍ ഡ്രിപ് നല്‍കുന്നതിന് ഇട്ടിരുന്ന സൂചി ഉള്‍പ്പെടെ കൈയില്‍ കെട്ടിയാണ് ഇയാള്‍ പുഴയില്‍ ചാടിയത്.

 

മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടില്‍ വര്‍ഗീസും മറ്റ് നാട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ പുഴയില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന്, മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്സ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പോലീസ് സഹായത്തോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Back to top button
error: