ന്യൂയോർക്ക്:അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പല്‍ (സബ്‌മെര്‍സിബിള്‍) കടലില്‍ കാണാതായി.
മുങ്ങികപ്പലിനായി ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തെരച്ചില്‍ നടത്തുന്നതായി ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സബ്‌മെര്‍സിബിളില്‍ എത്രപേരുടെന്ന് വ്യക്തമല്ല.
സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ പ്രത്യേകം നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്‌മെര്‍സിബിളുകള്‍ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.അത്തരത്തിലൊന് നാണ് കാണാതായത്.