KeralaNEWS

വര്‍ക്കല പുന്നമൂട് മത്സ്യച്ചന്തയില്‍ നിന്ന് പഴകിയ 200 കിലോ മീൻ പിടികൂടി

വർക്കല:പുന്നമൂട് മത്സ്യച്ചന്തയില്‍ നിന്ന് പഴകിയ 200 കിലോ മീൻ പിടികൂടി.വില്‍പ്പനയ്ക്കെത്തിച്ച പഴകിയ 200 കിലോയോളം ചൂര മീനാണ് പിടിച്ചെടുത്തത്. സാമ്ബിളുകള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി.
വര്‍ക്കല, ചിറയിൻകീഴ് സര്‍ക്കിള്‍ ഫുഡ് ആൻഡ്‌ സേഫ്റ്റി ഓഫീസര്‍മാരായ ഡോ. പ്രവീണ്‍, ഡോ. ധന്യ ശ്രീവത്സം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആലംകോട്, കടമ്ബാട്ടുകോണം എന്നിവിടങ്ങളിലെ മത്സ്യമൊത്തവ്യാപാര സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

Back to top button
error: