ന്യൂഡൽഹി:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്.പുതുതായി ആരംഭിച്ച ഡെറാഡൂണ്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
ഞായറാഴ്ചയാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയില്‍ മുസാഫര്‍നഗര്‍ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസിന്റെ ഇ1 കോച്ചിന് നേരെയാണ് കല്ലേറുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഡിവിഷന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെറാഡൂണിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.