ചാലക്കുടി: മഴ കനത്തതോടെ സഞ്ചാരികളുടെ തിരക്കില്‍ അമർന്ന് അതിരപ്പിള്ളി. ദിനംപ്രതി 3000ത്തോളം ആളുകള്‍ വെള്ളച്ചാട്ടം കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്.
ശനി, ഞായര്‍ ദിവസങ്ങളില്‍ 5000നും മുകളിൽ സഞ്ചാരികളാണ് വാഴച്ചാലിലും അതിരപ്പിള്ളിയിലും എത്തുന്നത്.മഴ കനത്താല്‍ വിദേശികള്‍ അടക്കം കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിന് എത്തുന്നതാണ് അതിരപ്പിള്ളിയുടെ പ്രത്യേകത.
അതേസമയം റെക്കാഡ് വരുമാനം ലഭിച്ച അവധിക്കാലമാണ് അതിരപ്പിള്ളിയില്‍ കടന്നുപോയത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരത്തിന് എത്തിയവരില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ മൂന്നു ലക്ഷത്തോളം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. 1,37,34,505 രൂപയാണ് ആകെ വരുമാനം. ഇതില്‍ 1.3 കോടി ടിക്കറ്റ് വിറ്റയിനത്തിലും 30 ലക്ഷം വാഹനങ്ങളുടെ പാര്‍ക്കിംഗ്, കാമറയുടെ ഉപയോഗം എന്നിവയില്‍ നിന്നുമായിരുന്നു.
16,533 കാറുകളും 3542 വലിയ വാഹനങ്ങളും എത്തി. 1599 ഇരു ചക്രവാഹനങ്ങളും എത്തിയിരുന്നു.പ്രളയം, കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കുതിച്ചുയരുന്ന വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനം ആദിവാസികള്‍ അടക്കമുള്ള മുന്നൂറോളം വി.എസ്.എസ് പ്രവര്‍ത്തകരുടെ വരുമാന മാര്‍ഗം കൂടിയാണ്.
വരുമാനം ഏപ്രില്‍, മേയ് മാസങ്ങളില്‍
ആകെ സഞ്ചാരികള്‍: 298079
മുതിര്‍ന്നവര്‍: 247358 (വരുമാനം: 12,36,7900 രൂപ)
കുട്ടികള്‍: 44780 (വരുമാനം: 4,47,800)
വിദ്യാര്‍ത്ഥികള്‍: 5387 (വരുമാനം: 8,08,05)
വിദേശികള്‍: 554 (വരുമാനം: 11,08,00)
ഇരുചക്ര വാഹനങ്ങള്‍: 1599 (വരുമാനം15990)
കാര്‍: 16533 (വരുമാനം: 495990)
മറ്റു വാഹനങ്ങള്‍: 3542 (വരുമാനം: 16,33,60)
കാമറ വരുമാനം: 60860 രൂപ