ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്ണു. അതുകൊണ്ടുതന്നെ വിഷ്ണുവിന്റെ അപ്രതീക്ഷിത പുറത്താകലിൽ ഞെട്ടിയിരുന്നു സഹമത്സരാർഥികളും പ്രേക്ഷകരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഷ്ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേർ കാത്തുനിന്നിരുന്നു. വിഷ്ണുവിനെയും കാത്ത് കടുത്ത ആരാധികയമുണ്ടായിരുന്നു.
ഷിസിത എന്ന ആരാധികയാണ് വിഷ്ണുവിനെ സ്വീകരിക്കാൻ എത്തിയത് എന്ന് യൂണിവേഴ്സൽ എന്റർടെയ്ൻമെന്റ്സിന്റെ വീഡിയോയിൽ പറയുന്നു. എന്തുകൊണ്ടാണ് വിഷ്ണുവിനെ തനിക്ക് ഇഷ്ടമായതെന്നും വീഡിയോയിൽ ഷിസിത വ്യക്തമാക്കുന്നു. വിഷ്ണു റിയൽ ഗെയ്മർ ആണ്. ആദ്യം എനിക്ക് വിഷ്ണുവിനെ പിടുത്തമില്ലായിരുന്നു. ഗെയിം നമുക്കും ഇൻടറസ്റ്റായി തുടങ്ങിയത് അവിടെ വിഷ്ണു എന്തെങ്കിലും പോയന്റ് ഇട്ടു കൊടുക്കുന്നതോടെയാണ്. പിന്നെ ഓരോരുത്തരുടെയും ഗെയിം പ്ലാനും സ്ട്രാറ്റജികളും ഉണ്ടാകും. ഗെയിമിൽ മറ്റുള്ളവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിഷ്ണുവിന് മുന്നേ അറിയാം എന്നും ഷിസിത വ്യക്തമാക്കുന്നു.
എൺപത്തിനാല് നാൾ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടവും അനിഷ്ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്ണു പറഞ്ഞത്. ഞാൻ ആഗ്രഹിച്ചപോലെ ഒരു സൂപ്പർസ്റ്റാർ അല്ലെങ്കിൽ റോക്ക്സ്റ്റാർ രീതിയിലോട്ട് കോളേജുകളിൽ ഉദ്ഘാടനങ്ങൾക്ക് പോകനാകട്ടേയെന്ന് ഞാൻ തന്നെ സ്വയം പറയുന്നു. ‘നായക് നഹീ ഖൽ നായകെ’ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികൾ ഒരിക്കൽകൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതിൽ തുറന്ന് വിഷ്ണു പുറത്തുപോയത്. ഗെയിം ചേയ്ഞ്ചറെന്ന് മറ്റുള്ളവർ വിഷ്ണുവിനെ വിളിക്കുന്നതും കേൾക്കാമായിരുന്നു.
പുറത്തെത്തിയ വിഷ്ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്നങ്ങൾ പങ്കുവെച്ചു. തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ മാത്രം അവിടെ നിന്നാൽ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങൾക്ക് ശേഷമാകും തന്നോട് പ്രേക്ഷകർക്ക് ഇഷ്ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാൾ അർഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആൾക്കാർ മാത്രമാണ് തന്നെ ഇതുവരെ ഇഷ്ടപ്പെട്ടിട്ടുണ്ടാകുക. സിനിമയിൽ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.