345.6 മില്ലീമീറ്റര്‍ മഴ പെയ്യുമെന്ന് കരുതിയെങ്കിലും 139.5 മില്ലീമീറ്റര്‍ മാത്രമാണ് സംസ്ഥാനത്ത് ഈയൊരു കാലയളവിൽ ലഭിച്ചത്.ഏറ്റവും മഴ കുറഞ്ഞത് കാസര്‍കോടാണ്, 76 ശതമാനം കുറവ്.502.9 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 121.8 മില്ലീമീറ്ററാണ്.
സംസ്ഥാനത്തൊരിടത്തും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചിട്ടില്ല.ഭേദപ്പെട്ട വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ 23 ശതമാനത്തിന്‍റെ കുറവുണ്ട്. വയനാട് -74 മില്ലീമീറ്റര്‍, കോഴിക്കോട് -70, കണ്ണൂര്‍ -65, കോട്ടയം -65, പാലക്കാട് -65, ഇടുക്കി -68 എറണാകുളം -51, ആലപ്പുഴ -45, കൊല്ലം -32, മലപ്പുറം -56, തിരുവനന്തപുരം -50, തൃശൂര്‍ -63 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മഴയുടെ അളവിൽ കുറവുണ്ടായിരിക്കുന്നത്.
കാലവര്‍ഷം ആരംഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പും താഴോട്ട് തന്നെ. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളില്‍ അവശേഷിക്കുന്നത് 16 ശതമാനം ജലം മാത്രം.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവ്. കഴിഞ്ഞവര്‍ഷം ഇതേസമയം 1232.14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. എന്നാല്‍, നിലവില്‍ 657.335 ദശലക്ഷം യൂണിറ്റിനുള്ള ജലമാണ് അവശേഷിക്കുന്നത്.