KeralaNEWS

ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കള്‍ സിപിഎമ്മില്‍ ചെന്ന് സ്ഥാനം നേടൂ:സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ

ആലപ്പുഴ: ചലച്ചിത്ര പ്രവര്‍ത്തകരായ ഭീമൻ രഘു, രാജസേനൻ, രാമസിംഹൻ അബൂബക്കര്‍ എന്നിവര്‍ ബിജെപിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ രംഗത്ത്.
ബിജെപിയില്‍ നില്‍ക്കാൻ ആത്മബലം വേണമെന്നും ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കള്‍ സിപിഎമ്മില്‍ ചെന്ന് സ്ഥാനം നേടാനും ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

രാജസേനൻ സാറേ, ഭീമൻ രഘോ, ഡ്രാമസിംഹൻ അലി അക്ബര്‍,
സംഘപരിവാറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ BJP വിട്ട് സുരക്ഷിതത്തം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം. ആത്മബലം വേണമെടോ… BJP യില്‍ നില്‍ക്കാൻ ? എന്തോ വലിയത് കിട്ടും എന്നു കരുതി വന്നപ്പോഴാണ് BJP പ്രവര്‍ത്തനം തീക്കളിയാണെന്നു മനസ്സിലായത്. മോഡിയെ പിന്തുണയ്ക്കുക എന്നാല്‍ നിങ്ങള്‍ ഇരയാവുക എന്നതാണ്.

Signature-ad

ജിഹാദികളുടെയും, കോണ്‍ഗ്രസ്കാരുടെയും, കമ്യൂണിസ്റ്റുകളുടെയും
പള്ളിക്കാരുടേയും പട്ടക്കാരുടേയും ഒക്കെ ഒക്കെ ശത്രുവാകുക എന്നാണ്. അതിനുള്ള ആത്മബലവും നട്ടെല്ലുമില്ലെങ്കില്‍ തീരുമാനമെടുക്കരുതായിരുന്നു..

 

ഇതില്‍ രാമസിംഹം ചതിയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ BJP യില്‍ നിന്ന് വെറുപ്പിച്ച്‌ വെറുപ്പിച്ച്‌ അകറ്റി നിര്‍ത്തിയിട്ട് ഹിന്ദുക്കളുടെ പണം വാങ്ങി പടം പിടിച്ച്‌ , ഇപ്പോള്‍ ഹിന്ദുസമൂഹത്തെ പുറംകാല്‍ കൊണ്ട് തട്ടിക്കളയുന്നു. ഞാൻ തുടക്കം മുതല്‍ പറയുന്നതാണ്. ഇദ്ദേഹത്തിന് ഉദ്ദേശശുദ്ധി ഇല്ല എന്ന്.

 

സംഘപരിവാറിന്റെ പ്രവര്‍ത്തകര്‍ അഹോരാത്രം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച്‌ നേടിയതൊക്കെയും ഒറ്റയടിക്ക് ദേശീയ തലത്തില്‍ വിഴുങ്ങാൻ നോക്കിയ അവസരവാദികളേ നിങ്ങള്‍ വിട്ടു പോവുക. ( മേജര്‍ രവിയും ഈ ലക്ഷണം കാണിക്കുന്നുണ്ട്.) എന്നിട്ട് CPM ല്‍ ചെന്ന് സ്ഥാനം നേടുക..

Back to top button
error: