വയനാട്:12കാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്.ചാലിശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ബന്ധു തന്നെയാണ് കുട്ടി.പലതവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു.ആദ്യം വീട്ടുകാർ താക്കീത് നൽകി വിട്ടയച്ചിരുന്നു.വീണ്ടും ഉപദ്രവം തുടർന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്.
ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.