ഇംഫാൽ:മണിപ്പൂരിലെ സ്ഥിതി സിറിയയ്ക്ക് തുല്യമെന്ന് മുൻ ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത് സിംഗ്.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്ക് സമാനമാണ് ഇന്നത്തെ മണിപ്പൂരിന്റെ അവസ്ഥയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോള്‍ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനം ഇപ്പോള്‍ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത സിംഗ് ട്വീറ്റ് ചെയ്തു.മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഉയര്‍ന്ന തലത്തില്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു.
മുൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക് സിംഗിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെയാണ് മാലിക് തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തത്.