KeralaNEWS

മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം:കോട്ടക്കലില്‍ മിന്നലേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ ആയിരുന്നു അപകടം.
മറ്റൊരു സംഭവത്തിൽ വീടിന്റെ ഭിത്തി  ഇടിമിന്നലില്‍ തകർന്നുവീണു.വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്ബൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്.
മിന്നലില്‍ വീടിന്‍റെ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.അതേസമയം വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Back to top button
error: