CrimeNEWS

ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ഭര്‍ത്താവ്

മുംബൈ:ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ഭര്‍ത്താവ്. മുംബൈ കുര്‍ളയിലാണ് സംഭവം.
സഞ്ജയ് താക്കൂര്‍ എന്നയാളാണ് ഭാര്യയെ പെട്രോളൊഴിച്ച് തീവച്ചത്.കുര്‍ളയിലെ സുമൻ നഗര്‍ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിക്ക് അടുത്തെത്തിയ ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് യുവതിയെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. ഇതോടെയാണ് ഭാര്യയെ കൊല്ലാൻ സഞ്ജയ് താക്കൂര്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

 

Signature-ad

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: